സെപ്റ്റംബർ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കും

സെപ്റ്റംബർ 28 മുതൽ 30 വരെയാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സെപ്റ്റംബർ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കും

ന്യൂഡൽഹി: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ, സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ 26 (ശനി), 27 (ഞായർ) എന്നീ പൊതുഅവധി ദിവസങ്ങൾക്ക് തൊട്ടുപിന്നാലെ സമരം ആരംഭിക്കുന്നത് ജനങ്ങൾക്ക് തുടർച്ചയായ ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുന്നതിനിടയാക്കും. ഈ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്നതിനും തിങ്കളാഴ്ച പണിമുടക്ക് തുടങ്ങുന്നതിന് മുൻപായി ഉപഭോക്താക്കൾക്ക് അത്യാവശ്യ ഇടപാടുകൾ പൂർത്തിയാക്കുന്നതിനുമാണ് ധനമന്ത്രാലയം ഞായറാഴ്ച പ്രവൃത്തിദിനമാക്കാൻ തീരുമാനിച്ചത്.