സൗദിയിൽ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നു വീണു; കുട്ടികളടക്കം 23 പേർക്ക് പരിക്ക്
അസീര്‍ ഗവര്‍ണറേറ്റ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണവും സാഹചര്യവും കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്.
റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ നടന്ന ഫെസ്റ്റിവലിനിടെ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തില്‍ അസീര്‍ ഗവര്‍ണറേറ്റ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണവും സാഹചര്യവും കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്.
കുട്ടികളടക്കമുള്ളവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. വേനലവധിക്കാലം ആയതിനാല്‍ ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കി. സമ്മര്‍ വെക്കേഷനില്‍ നേരത്തെയും സൗദിയില്‍ ഇത്തരം റൈഡുകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തായിഫില്‍ ഗ്രീന്‍ മൗണ്ടന്‍ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപകടസമയത്ത് കുട്ടികളടക്കം നിരവധി പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. നിലവില്‍ വേനലവധിക്കാലമായതിനാല്‍, അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഭരണകൂടം അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗദിയില്‍ സമ്മര്‍ വെക്കേഷന്‍ സമയങ്ങളില്‍ ഇത്തരം റൈഡ് അപകടങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തായിഫിലെ ഗ്രീന്‍ മൗണ്ടന്‍ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ സമാനമായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments ()