കെഎസ്ആർടിസിക്ക് കൈത്താങ്ങായി അങ്കമാലിക്കാരൻ; ബസ് വാങ്ങാൻ 40 ലക്ഷം നൽകി, കേരളത്തിൽ ആദ്യം
മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് ബസ് വാങ്ങി നൽകാൻ പ്രേരണയായതെന്ന് ജോസ് പറഞ്ഞു. കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സഹായം നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി
അങ്കമാലി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസിക്ക് സഹായവുമായി അങ്കമാലി സ്വദേശി. കെഎസ്ആർടിസിക്കായി പുതിയ ബസ് വാങ്ങുന്നതിന് 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കൈപ്പറ്റി. ഹീമാൻ റോബോട്ടിക് കാർ പാർക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോസാണ് തുക കൈമാറിയത്.
മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് ബസ് വാങ്ങി നൽകാൻ പ്രേരണയായതെന്ന് ജോസ് പറഞ്ഞു. കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സഹായം നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വാങ്ങുന്ന ബസ് അങ്കമാലി ഡിപ്പോയ്ക്ക് നൽകുമെന്നും ജോസ് അറിയിച്ചു.
സ്വകാര്യ മേഖലയിലെ ഒരാൾ അല്ലെങ്കിൽ സ്ഥാപനം സ്വന്തം നിലയിൽ കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകുന്നത് സംസ്ഥാനത്ത് ആദ്യമായാണെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. കെഎസ്ആർടിസിക്ക് പിന്തുണ നൽകുന്ന ഇത്തരം ഇടപെടലുകൾ ശ്രദ്ധേയമാണെന്നും മന്ത്രി വ്യക്തമാക്കി.
ബസ് വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം അങ്കമാലി ഡിപ്പോയിൽ എത്തിക്കാനാണ് തീരുമാനം. കെഎസ്ആർടിസിക്ക് കൂടുതൽ പിന്തുണ നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥനയ്ക്ക് പിന്നാലെയാണ് ജോസിന്റെ സഹായം.
Comments ()