അഞ്ജു കെ എസ് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍
എന്‍ജിനീയറിംഗ് ബിരുദധാരിയായ അഞ്ജു 2017 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി അഞ്ജു കെഎസ് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു അഞ്ജു. എന്‍ജിനീയറിംഗ് ബിരുദധാരിയായ അഞ്ജു 2017 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്.
സര്‍വീസില്‍ പ്രവേശിച്ച ശേഷം സബ് കളക്ടര്‍, ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍, അഗ്രികള്‍ച്ചര്‍ ആന്റ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍, കെ എസ് ബിസിഡിസി എം ഡി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
Comments ()