സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരാണോ? ഇന്നത്തെ വില അറിയാം
അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ വ്യതിയാനങ്ങളാണ് കേരളത്തിലെ വിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,05,560 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 480 രൂപ വർധിച്ചതിന് പിന്നാലെയാണ് വില മാറ്റമില്ലാതെ തുടരുന്നത്.
അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ വ്യതിയാനങ്ങളാണ് കേരളത്തിലെ വിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് 220 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
Comments ()