പ്രവാസലോകത്ത് വീണ്ടുമൊരു പൂരക്കാഴ്ച; 'മ്മടെ തൃശ്ശൂർ പൂരം 2026' ഡിസംബർ രണ്ടിന്
''ഏഴിന്റെ ഏഴുന്നള്ളത്ത്'' എന്ന പേരില്‍ 2026 ഡിസംബര്‍ 2-നാണ് 'മ്മടെ തൃശ്ശൂര്‍ പൂരം 2026' സംഘടിപ്പിക്കുന്നത്
ദുബായ്: യുഎഇയിലെ പ്രവാസി തൃശ്ശൂര്‍ക്കാരുടെ കൂട്ടായ്മയായ 'മ്മടെ തൃശ്ശൂര്‍ ഒഫീഷ്യല്‍' സംഘടനയുടെ വാര്‍ഷിക പൊതുയോഗവും പൂരം പ്രഖ്യാപനവും ദുബായ് ദേരയിലെ കോറല്‍ ഹോട്ടലില്‍ വെച്ച് നടന്നു. തൃശ്ശൂര്‍ പൂരത്തിന്റെ അതേ മാതൃകയില്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ദുബായില്‍ വിജയകരമായി പൂരം സംഘടിപ്പിച്ചു വരുന്ന സംഘടനയുടെ ഏഴാമത് പൂരമാണ് ഇത്തവണ അരങ്ങേറുന്നത്.
''ഏഴിന്റെ ഏഴുന്നള്ളത്ത്'' എന്ന പേരില്‍ 2026 ഡിസംബര്‍ 2-നാണ് 'മ്മടെ തൃശ്ശൂര്‍ പൂരം 2026' സംഘടിപ്പിക്കുന്നത്. 'ഇക്വിറ്റി പ്ലസ്' 'ഹിറ്റ് എഫ്എം' എന്നിവരുമായി സംയുക്തമായി സഹകരിച്ചാണ് ഇത്തവണത്തെ പൂരാഘോഷങ്ങള്‍ അണിയിച്ചൊരുക്കുന്നത്. വൈവിധ്യമാര്‍ന്നതും സാംസ്‌കാരിക സമ്പന്നവുമായ വ്യത്യസ്ത പരിപാടികള്‍ കൊണ്ട് ഇത്തവണത്തെ പൂരവും ഏറെ ശ്രദ്ധേയമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ലോഗോ പ്രകാശന ചടങ്ങില്‍ സംഘടനയുടെ ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.

ഇതിനു മുന്നോടിയായി വരുന്ന സെപ്റ്റംബര്‍ 27-ന് 'ഈണം 2026' എന്ന പരിപാടിയും നടക്കും. ഇരു പരിപാടികളുടെയും ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ചടങ്ങില്‍ വെച്ച് നിര്‍വ്വഹിച്ചു.'മ്മുടെ തൃശ്ശൂര്‍ ഒഫീഷ്യല്‍' പ്രസിഡന്റ് അനൂപ് അനില്‍ദേവന്‍ അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി സുനില്‍ ആലുങ്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ രശ്മി രാജേഷ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. യോഗത്തില്‍ വെച്ച് 2026-2027 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അനൂപ് അനില്‍ദേവന്‍ (പ്രസിഡന്റ്), സുനില്‍ ആലുങ്കല്‍ (ജനറല്‍ സെക്രട്ടറി), സജിത്ത് ശ്രീധരന്‍ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

സജിത്ത് ശ്രീധരൻ - ട്രെഷറർ

സുനിൽ ആലുങ്കൽ - ജനറൽ സെക്രട്ടറി

അനൂപ് അനില്‍ദേവന്‍ (പ്രസിഡന്റ്)
മറ്റു ഭാരവാഹികള്‍:
സീനിയര്‍ വൈസ് പ്രസിഡന്റ്: സുധീഷ് കോക്കാട്ട് വൈസ് പ്രസിഡന്റുമാര്‍: ഷഹീര്‍, അനില്‍ അരങ്ങത്ത്, ബിജു ഭാസ്‌കര്‍ ജോയിന്റ് സെക്രട്ടറിമാര്‍: മനീഷ് സദാനന്ദന്‍, വിഷ്ണു ആനന്ദ്, റോഷന്‍ വെണ്ണിക്കല്‍ ജോയിന്റ് ട്രഷറര്‍മാര്‍: രാജേഷ് മാരാത്ത്, രഞ്ജിത്ത് ചന്ദ്രന്‍, സുശാന്ത് സുരേന്ദ്രന്‍ ഇവന്റ്‌സ് കണ്‍വീനര്‍: ഷാജു പഴയാറ്റില്‍ ആര്‍ട്ട് സെക്രട്ടറി: ശ്രീലക്ഷ്മി രാജു സ്‌പോര്‍ട്‌സ് സെക്രട്ടറി: ദീപേഷ് അന്ദേഴത്ത് വെല്‍ഫയര്‍ സെക്രട്ടറി: അക്ബര്‍ഷാ ഇവര്‍ക്ക് പുറമെ ലീഗല്‍ അഡൈ്വസറായി അഡ്വ. ബക്കര്‍ അലിയെയും, അജയ് ജോര്‍ജിനെ മീഡിയ കണ്‍വീനറായും, വനിതാ വേദി കണ്‍വീനറായി മിനി ഇന്ദുകുമാറിനെയും, യൂത്ത് വിംഗ് കണ്‍വീനറായി അഗ്‌നി അനിലിനെയും, യൂത്ത് അംബാസഡറായി അനുജ നായര്‍ എന്നിവരെയെയും തെരഞ്ഞെടുത്തു. പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും, എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്റ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആഘോഷങ്ങളും സ്‌പോര്‍ട്‌സ് മേളകളും ജീവകാരുണ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments ()