നാട്ടിലെത്തിയത് പൂജാവധിക്ക്; വന്ദേ ഭാരത് ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു
ചൊവ്വാഴ്ച വൈകുന്നേരം ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് വിദ്യാർഥിനിയെ ഇടിച്ചത്
കോഴിക്കോട്: വടകരയ്ക്കും പയ്യോളിക്കും ഇടയിൽ ട്രെയിൻ അപകടത്തിൽ കോളജ് വിദ്യാർഥിനി മരിച്ചു. ഇരിങ്ങൽ പെരുവയൽ സ്വദേശിനി നന്ദനയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് വിദ്യാർഥിനിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നന്ദന സംഭവസ്ഥലത്തുതന്നെ മരിച്ചു.
അങ്കമാലിയിലെ കോളജിൽ പഠിക്കുന്ന നന്ദന പൂജാവധിക്കായി വീട്ടിലെത്തിയതായിരുന്നു. റെയിൽവേ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഭവത്തെത്തുടർന്ന് പൊലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തുടർനടപടികൾക്കായി വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Comments ()