ഐഫോൺ ഉപയോഗിക്കുന്നവരാണോ? കേന്ദ്രത്തിന്റെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കൂ

സുരക്ഷാ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്ക് സ്വകാര്യ വിവരങ്ങൾ ചോർത്താനും ഉപകരണങ്ങളിൽ ഹാനികരമായ കോഡുകൾ പ്രവർത്തിപ്പിക്കാനും സാധ്യതയുണ്ട്

ഐഫോൺ ഉപയോഗിക്കുന്നവരാണോ? കേന്ദ്രത്തിന്റെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കൂ

തിരുവനന്തപുരം: ആപ്പിൾ ഉപകരണങ്ങളിലെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഉപയോക്താക്കൾക്ക് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ മുന്നറിയിപ്പ് നൽകി. ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച്, ആപ്പിൾ ടിവി തുടങ്ങിയ ഉപകരണങ്ങളിലെ ചില പഴയ സോഫ്റ്റ്‌വെയർ പതിപ്പുകളെയാണ് സുരക്ഷാ പ്രശ്നങ്ങൾ ബാധിക്കുന്നത്.

സുരക്ഷാ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്ക് സ്വകാര്യ വിവരങ്ങൾ ചോർത്താനും ഉപകരണങ്ങളിൽ ഹാനികരമായ കോഡുകൾ പ്രവർത്തിപ്പിക്കാനും സാധ്യതയുണ്ട്. ഒക്ടോബർ 28-നാണ് സെർട്ട്-ഇൻ മുന്നറിയിപ്പ് പുറത്തിറക്കിയത്.

ഉപയോക്താക്കൾ ഉപകരണങ്ങളുടെ ക്രമീകരണങ്ങളിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വിഭാഗം പരിശോധിച്ച് ലഭ്യമായ ഏറ്റവും പുതിയ അനുയോജ്യമായ പതിപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് നിർദേശമുണ്ട്. പഴയ മോഡലുകൾ ഉപയോഗിക്കുന്നവരും സുരക്ഷാ അപ്‌ഡേറ്റുകൾ ലഭ്യമാണോയെന്ന് പരിശോധിക്കണം.