സൗദിയിലെ രണ്ട് വിമാനത്താവളങ്ങളിൽ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
ആക്രമണ വിവരം ലഭിച്ചതിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്താവളങ്ങളിൽ എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജിസാൻ, നജ്റാൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കുനേരെ തിങ്കളാഴ്ച വൈകിട്ട് ആക്രമണം ഉണ്ടായതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് നിസ്സാര പരിക്കേറ്റതായും വിമാനത്താവളങ്ങളുടെ പരിസരത്ത് നേരിയ തോതിൽ നാശനഷ്ടമുണ്ടായതായും അധികൃതർ വ്യക്തമാക്കി.
ആക്രമണ വിവരം ലഭിച്ചതിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്താവളങ്ങളിൽ എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതർ പരിശോധിച്ചുവരികയാണ്. അതേസമയം യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
Comments ()