ദുബായിൽ സ്ഫോടനമെന്ന പ്രചാരണം തള്ളി അധികൃതർ; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് നിർദേശം

ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഡൗൺടൗൺ ദുബായിൽ വലിയ സ്ഫോടനമുണ്ടായതായും പ്രദേശവാസികൾ ശക്തമായ സ്ഫോടനശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് ആശങ്കയും അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചു.

ദുബായിൽ സ്ഫോടനമെന്ന പ്രചാരണം തള്ളി അധികൃതർ; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് നിർദേശം

ദുബായ് നഗരത്തിലെ ഡൗൺടൗൺ മേഖലയിൽ സ്ഫോടനം നടന്നെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് മറുപടിയുമായി ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് രംഗത്തെത്തി. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി.

ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഡൗൺടൗൺ ദുബായിൽ വലിയ സ്ഫോടനമുണ്ടായതായും പ്രദേശവാസികൾ ശക്തമായ സ്ഫോടനശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് ആശങ്കയും അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചു.

എന്നാൽ ഇത്തരം റിപ്പോർട്ടുകൾ വസ്തുതാപരമല്ലെന്നും ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗിക സർക്കാർ സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അവർ അഭ്യർഥിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത കൃത്യമായി പരിശോധിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, കഴിഞ്ഞ 67 ദിവസത്തിനിടെ യുഎഇയിൽ വ്യോമഭീഷണിയോ സുരക്ഷാ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മേയ് 10-ന് രണ്ട് ഡ്രോണുകളെ ലക്ഷ്യമിട്ട് സുരക്ഷാ സേന നടപടിയെടുത്ത സംഭവമാണ് സമീപകാലത്തെ അവസാന പ്രധാന സുരക്ഷാ സംഭവം.