കൊണ്ടോട്ടിയിൽ സ്കൂട്ടർ കണ്ടെത്തി; കാണാതായ ബി ഫാം വിദ്യാർഥിക്കായി അന്വേഷണം ഊർജിതം
കഴിഞ്ഞ 29-ാം തീയതി രാത്രി എട്ടുമണിയോടെയാണ് അൻഷിദ് വീട്ടിൽനിന്ന് സ്കൂട്ടറിൽ പുറത്തുപോയത്. പിന്നീട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവെച്ചതിന് പിന്നാലെയാണ് അൻഷിദ് വീട്ടിൽനിന്ന് ഇറങ്ങിയതെന്നാണ് വിവരം.
മലപ്പുറം: വാഴക്കാട് ചെറുവട്ടൂർ സ്വദേശിയായ ബി ഫാം വിദ്യാർഥി പി. അൻഷിദിനെ (21) കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊണ്ടോട്ടിയിൽ അൻഷിദിന്റെ സ്കൂട്ടർ കണ്ടെത്തിയതോടെയാണ് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്ര സംബന്ധിച്ച സൂചനകൾ ലഭിച്ചത്.
കഴിഞ്ഞ 29-ാം തീയതി രാത്രി എട്ടുമണിയോടെയാണ് അൻഷിദ് വീട്ടിൽനിന്ന് സ്കൂട്ടറിൽ പുറത്തുപോയത്. പിന്നീട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവെച്ചതിന് പിന്നാലെയാണ് അൻഷിദ് വീട്ടിൽനിന്ന് ഇറങ്ങിയതെന്നാണ് വിവരം.
കൊണ്ടോട്ടിയിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയ സ്കൂട്ടർ പരിശോധിച്ച ശേഷമാണ് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്. ഇതിൽ അൻഷിദ് കോഴിക്കോട് ഭാഗത്തേക്കുള്ള ബസിൽ കയറുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ നീല ടീഷർട്ടും പാന്റ്സുമായിരുന്നു അൻഷിദിന്റെ വേഷം. ഒരു ബാഗും കൈവശമുണ്ടായിരുന്നു.
അൻഷിദിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ വാഴക്കാട് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
വാഴക്കാട് പൊലീസ് സ്റ്റേഷൻ: 0483 272 5212
ബന്ധപ്പെടേണ്ട നമ്പറുകൾ: 80866 18019, 80862 73915
Comments ()