കാണാതായ കാഞ്ഞങ്ങാട് സ്വദേശി ദുബൈയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ
ഫിറോസിനെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് ദുബൈയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ദുബൈയിൽ ഫിറോസും സഹോദരങ്ങളായ അഷറഫും സൈനുദ്ദീനും ചേർന്ന് നടത്തുന്ന സൂപ്പർമാർക്കറ്റിന്റെ പാർക്കിങ്ങിൽ രാത്രി ഒമ്പതോടെയായിരുന്നു സംഭവം
കാസർകോട്: ദുബൈയിൽ കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ചിത്താരി മീത്തൽ ടി.വി. ഫിറോസ് (32) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
ഫിറോസിനെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് ദുബൈയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ദുബൈയിൽ ഫിറോസും സഹോദരങ്ങളായ അഷറഫും സൈനുദ്ദീനും ചേർന്ന് നടത്തുന്ന സൂപ്പർമാർക്കറ്റിന്റെ പാർക്കിങ്ങിൽ രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
കാറിൽ ചാരി കിടക്കുന്ന നിലയിലാണ് ഫിറോസിനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിന്റെ ഗ്ലാസ് തകർത്ത് യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ദുബൈയിൽ സഹോദരങ്ങൾക്കൊപ്പം സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു ഫിറോസ്. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
Comments ()