മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു

56 ദിവസം മാത്രമാണ് പ്രായം.

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കല്‍ ഷെഫീഖ് ഹസീന ദമ്പതികളുടെ ആണ്‍കുട്ടിയാണ് മരിച്ചത്. 56 ദിവസം മാത്രമാണ് പ്രായം.

പാല്‍ കൊടുത്ത് കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ച കുട്ടി.