കണ്ണൂരിൽ മന്ത്രി ഒ.കെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം;കല്ലേറിൽ വാഹനത്തിന് കേടുപാട്
വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലും വെച്ച് മന്ത്രി ഒ.കെ. ജനീഷിന്റെ വാഹനത്തിനുനേരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണം. കല്ലുകളും കൈകളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. പോലീസിന്റെ സാന്നിധ്യത്തിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധക്കാർ വാഹനം തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിനു ശേഷവും മന്ത്രി ഇതേ വാഹനത്തിൽത്തന്നെ യാത്ര തുടർന്നെങ്കിലും, പയ്യന്നൂരിൽ വെച്ച് വീണ്ടും ആക്രമണമുണ്ടാവുകയും തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ കയ്യാങ്കളിയാവുകയും ചെയ്തു. ഇരുപതോളം പേരടങ്ങിയ സംഘം ഒളിപ്പോരാളികളെപ്പോലെ നടത്തിയ ആസൂത്രിത ആക്രമണമാണിതെന്നും, "കൊല്ലെടാ ജനീഷിനെ" എന്ന് പ്രതിഷേധക്കാർ ആക്രോശിച്ചതായും മന്ത്രിക്കൊപ്പമുണ്ടായിരുന്ന വി.പി. അബ്ദുൾ റഷീദ് പ്രതികരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം വാൻറോഡ് പരിസരത്തുവെച്ച് മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞിരുന്നു. തുടർന്ന് മന്ത്രി ഓട്ടോറിക്ഷയിൽ യാത്ര തുടരാൻ ശ്രമിച്ചെങ്കിലും അതും തടഞ്ഞതോടെ കാൽനടയായി പോകേണ്ടിവന്നു. സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.
Comments ()