ഇടപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട് സ്വകാര്യ ബസ്; ബസ് തടഞ്ഞ് യുവതി
കൊച്ചി ഇടപ്പള്ളിയിൽ സ്വകാര്യ ബസ് ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ടെന്ന്പരാതി.
കൊച്ചി ഇടപ്പള്ളിയിൽ വീണ്ടും സ്വകാര്യ ബസിന്റെ പരാക്രമം. അപായകരമായ രീതിയിൽ ഹോൺ മുഴക്കിയെത്തിയ 'വാഹ്ബിയ' എന്ന ബസ് ഇരുചക്രവാഹനത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടം ചോദ്യം ചെയ്ത യുവാവിന്റെ വണ്ടിയിൽ ബസ് മനഃപൂർവം മൂന്നുതവണകൂടി ഇടിച്ചതിനെത്തുടർന്ന് കൂടെയുണ്ടായിരുന്ന യുവതി ബസ് തടഞ്ഞിട്ടു. ഡ്രൈവർ തങ്ങളോട് അശ്ലീലപദപ്രയോഗം നടത്തിയെന്നും സ്കൂട്ടർ യാത്രക്കാർ പരാതിപ്പെട്ടു.
സംഭവത്തിൽ ബസ് ഡ്രൈവർ മുഹമ്മദ് റിയാസിനെതിരെ കേസെടുത്ത പൊലീസ്, ഡ്രൈവറുടെ പരാതിയിൽ കൊച്ചി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, ആശ എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, അപകടമുണ്ടാക്കിയ ഡ്രൈവർക്ക് ഒത്താശ ചെയ്യുകയും തങ്ങളോട് അപമര്യാദയായി തട്ടിക്കയറുകയും ചെയ്ത ട്രാഫിക് പൊലീസിനെതിരെയും ഇരുചക്രവാഹന യാത്രക്കാർ രംഗത്തെത്തി. എന്നാൽ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് യാത്രക്കാരെ അവിടെനിന്ന് മാറ്റിയതെന്നാണ് പൊലീസിന്റെ വിശദീകരണം.
Comments ()