വയനാട്ടിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയനാട്ടിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള കുളത്തിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments ()