തെക്കേ ഗോപുരനടയിൽ യുവാവ് കിണറ്റിൽ വീണു
സ്ഥലത്ത് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തിവരികയാണ്.
തൃശ്ശൂർ: തെക്കേ ഗോപുര നടയിൽ യുവാവ് കിണറ്റിൽ വീണു. ചെമ്പുക്കാവ് സ്വദേശി ബാബു ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 10.30 ഓടെ കിണറിന്റെ കൈവരിയിൽ ഇരിക്കവെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
സംഭവസ്ഥലത്ത് ഫയർഫോഴ്‌സും പൊലീസും സംയുക്തമായി തെരച്ചിൽ നടത്തിവരികയാണെങ്കിലും യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
Comments ()