പ്രവർത്തനരഹിതമായ 45 സംഘടനകൾ പിരിച്ചുവിട്ട് ബഹ്റൈൻ; നടപടി ഇന്ത്യൻ സൊസൈറ്റി ഉൾപ്പെടെയുള്ള കൂട്ടായ്മകൾക്കെതിരെ
ഈ സംഘടനകൾ അഞ്ച് വർഷത്തിലധികമായി പൂർണ്ണമായും പ്രവർത്തനരഹിതമാണെന്ന് അധികൃതർ
അഞ്ച് വർഷത്തിലേറെയായി യാതൊരുവിധ പ്രവർത്തനങ്ങളും നടത്താതെ തുടർന്ന 45 അസോസിയേഷനുകളും ക്ലബ്ബുകളും നിർബന്ധിതമായി പിരിച്ചുവിട്ടുകൊണ്ട് ബഹ്റൈൻ ഭരണകൂടം അഭൂതപൂർവ്വമായ നടപടി സ്വീകരിച്ചു. സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി പുറപ്പെടുവിച്ച 2026-ലെ 57-ാം നമ്പർ ഉത്തരവ് പ്രകാരമാണ് സാമൂഹിക വികസന മന്ത്രാലയം നടപടിയെടുത്തത്.
ഈ സംഘടനകൾ ദീർഘകാലമായി പ്രവർത്തനരഹിതമായി തുടരുന്നത് രാജ്യത്തെ സിവിൽ സൊസൈറ്റി നിയമങ്ങളുടെയും സംഘടനകളുടെ ഭരണഘടനാ ചട്ടങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയത്തിലെ സിവിൽ സൊസൈറ്റി ഓർഗനൈസേഷൻസ് സപ്പോർട്ട് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം, പ്രമുഖ പ്രവാസി കൂട്ടായ്മകളായ ഇന്ത്യൻ സൊസൈറ്റി, മലേഷ്യൻ ക്ലബ്ബ്, ലെബനീസ് ക്ലബ്ബ്, തുർക്കിഷ് സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ, തുർക്കിഷ് ബിസിനസ്മെൻ അസോസിയേഷൻ ഇൻ ദി മിഡിൽ ഈസ്റ്റ്, അറബ്-ലാറ്റിൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ, ബംഗ്ലാദേശ് സമാജ് സൊസൈറ്റി എന്നിവയും പ്രാദേശിക സംഘടനകളായ അറബ് യൂത്ത് സൊസൈറ്റി, ബഹ്റൈനി ഫ്രണ്ട്സ് ഓഫ് യൂത്ത് സൊസൈറ്റി, ബഹ്റൈനി സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് യൂത്ത്, ഗൾഫ് സൊസൈറ്റി ഫോർ വോളന്ററി വർക്ക് തുടങ്ങിയവയുമടക്കം നിരവധി പ്രസ്ഥാനങ്ങളാണ് പിരിച്ചുവിടൽ നടപടി നേരിട്ടത്.
Comments ()