പ്രവാസികൾക്ക് കരുതലിന്റെ സ്പർശമായി ബഹ്റൈൻ നവകേരളയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ്
ബഹ്റൈന്‍ നവകേരള ഹൂറ - മുഹറഖ് മേഖല കമ്മിറ്റി, അദിലിയ അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
മനാമ: ബഹ്റൈന്‍ നവകേരള ഹൂറ - മുഹറഖ് മേഖല കമ്മിറ്റി, അദിലിയ അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസജീവിതത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കും കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്കും നടുവില്‍ സ്വന്തം ആരോഗ്യം മറന്നുപോകുന്ന പ്രവാസികള്‍ക്ക് ഈ ക്യാമ്പ് വലിയൊരു ആശ്വാസമായി. കേവലമൊരു ആരോഗ്യപരിശോധന എന്നതിനപ്പുറം, പ്രവാസി സമൂഹത്തോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും ഓര്‍മ്മപ്പെടുത്തലായി ഈ മെഡിക്കല്‍ ക്യാമ്പ് മാറി.

മനുഷ്യനെ മനുഷ്യനോട് കൂടുതല്‍ അടുപ്പിക്കുന്ന ഒന്നാണ് ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് നവകേരള കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പ്രവീണ്‍ മേല്‍പ്പത്തൂര്‍ പറഞ്ഞു. മേഖല പ്രസിഡന്റ് ഷാജഹാന്‍ കരുവന്നൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേഷന്‍ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ജേക്കബ് മാത്യു, കേന്ദ്ര കമ്മിറ്റി സെക്രട്ടറി രാജ് കൃഷ്ണന്‍, ബീക്കോ മണി എക്‌സ്‌ചേഞ്ച് പ്രതിനിധി നിതീഷ് എ. വി, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധി മുഹമ്മദ് അന്‍സല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

മേഖല സെക്രട്ടറി രഞ്ജിത്ത് ആവള സ്വാഗതവും, മേഖല അസി. സെക്രട്ടറി മുഹമ്മദ് ഷെഫീഖ് നന്ദിയും പറഞ്ഞു. അല്‍ ഹിലാല്‍ ആശുപത്രിക്കുള്ള ഉപഹാരം ഡോക്ടര്‍ ഹെക്ടര്‍ കോ - ഓര്‍ഡിനേഷന്‍ സെക്രട്ടറി ജേക്കബ്ബ് മാത്യുവില്‍ നിന്നും ഏറ്റുവാങ്ങി. കേന്ദ്ര രക്ഷാധികാരി ഷാജി മൂതല, മുന്‍ കേന്ദ്ര സെക്രട്ടറിമാരായിരുന്ന ബിജു മലയില്‍, റെയ്‌സണ്‍ വര്ഗീസ്, ലോക കേരള സഭ അംഗവും, മുന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റുമായ എന്‍. കെ. ജയന്‍,എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു ജോണ്‍, രജീഷ് പട്ടാഴി, അമല്‍ ദേവ്, മനോജ് മഞ്ഞക്കാല, സുബൈര്‍ പി. വി. കെ, മേഖല ജോയിന്റ് സെക്രട്ടറി റെനീസ് ചിറയിന്‍കീഴ്, വനിതാ വിഭാഗം അംഗങ്ങളായ ലസിത ജയന്‍, ഷിദ പ്രവീണ്‍, ബിസ്മി രാജ്, ഐശ്വര്യ റെയ്‌സണ്‍ എന്നിവരും ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
Comments ()