ലോകകപ്പിൽ ബയേൺ മുദ്ര; മാൻ ഓഫ് ദി മാച്ച് തിളക്കവുമായി ഒലീസെ, കെയ്ൻ, ഡിയാസ്
ആദ്യ റൗണ്ട് മത്സ്യങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അപ്രതീക്ഷിതമായ പല വിജയങ്ങളും തോല്‍വികളും സമനിലകളും ഗ്രൗണ്ടില്‍ അരങ്ങേറി.യൂറോ ചാമ്പ്യന്മാരായ സ്‌പെയ്‌നിനെ കേപ് വര്‍ദെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
ലോകകപ്പ് തുടക്കത്തോടെ ആവേശത്തിലായിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. ആദ്യ റൗണ്ട് മത്സ്യങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അപ്രതീക്ഷിതമായ പല വിജയങ്ങളും തോല്‍വികളും സമനിലകളും ഗ്രൗണ്ടില്‍ അരങ്ങേറി.
യൂറോ ചാമ്പ്യന്മാരായ സ്‌പെയ്‌നിനെ കേപ് വര്‍ദെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ബ്രസീലിനെ മൊറോക്കോയും പോര്‍ച്ചുഗലിനെ കോംഗോയും ഉറുഗ്വായ് യെ സൗദി അറേബ്യയും നെതര്‍ലാന്‍ഡ്‌സിനെ ജപ്പാനും തളച്ചു. ഇത്തവണ ഗ്രൂപ്പ് ഘട്ടങ്ങളില്‍ തന്നെ പല പ്രമുഖ ടീമുകളും മത്സരത്തില്‍ നിന്നും പുറത്തുപോവാന്‍ സാധ്യത കൂടുതലാണ്.
മെസിയടക്കമുള്ള നിരവധി താരങ്ങള്‍ മികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്. അത്തരത്തില്‍ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ തന്നെ മാന്‍ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിരിക്കുകയാണ് ബയേണിന്റെ മുന്നേറ്റത്തിന്റെ അമരക്കാരായ മൈക്കിള്‍ ഒലീസെ, ഹാരി കെയ്ന്‍, ലൂയിസ് ഡിയാസ് എന്നിവര്‍.
ക്രൊയേഷ്യ മത്സരത്തില്‍ ഹാരി കെയ്ന്‍ രണ്ട് ഗോളുകള്‍ നേടിയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി. അതേസമയം, മൈക്കിള്‍ ഒലീസെ ഫ്രാന്‍സിന് വേണ്ടി 2 അസിസ്റ്റുകള്‍ നല്‍കി കളിയിലുടനീളം മികച്ചുനില്‍ക്കാനും കഴിഞ്ഞു.
ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ കൊളംബിയയ്‌ക്കെതിരേ ലൂയിസ് ഡിയാസ് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് ടീമിനെ മത്സരത്തില്‍ രക്ഷിക്കാന്‍ ഇടയാക്കി. ബുണ്ടസ് ലീഗില്‍ ബയേണിനായി സീസണിലുടനീളം മിന്നും പ്രകടനം കാഴ്ചവച്ച മുന്നേറ്റനിരക്കാര്‍ ആണ് ഇവര്‍.
Comments ()