തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ: കീമോതെറാപ്പി ആരംഭിച്ചു

ചികിത്സാ മാര്‍ഗങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പാലിയേറ്റീവ് കെയര്‍ നല്‍കി വരികയായിരുന്നു

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ: കീമോതെറാപ്പി ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ 'ബബിത' എന്ന ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. മാസങ്ങള്‍ക്ക് മുന്‍പാണ് കടുവയുടെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മീസോത്തീലിയല്‍ സ്തരത്തില്‍ 'അഡിനോ കാര്‍സിനോമ' ഇനത്തില്‍പ്പെട്ട ക്യാന്‍സര്‍ കണ്ടെത്തിയത്. തുടക്കത്തില്‍ ഫലപ്രദമായ മറ്റ് ചികിത്സാരീതികള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ പാലിയേറ്റീവ് പരിചരണമാണ് നല്‍കി വന്നിരുന്നത്. എന്നാല്‍ നിലവില്‍ ബബിതയ്ക്ക് കീമോതെറാപ്പി ചികിത്സ ആരംഭിച്ചതായി മൃഗശാല അധികൃതര്‍ അറിയിച്ചു.