സ്വർണവിലയിൽ ഇന്ന് വൻ വീഴ്ച;വെള്ളിക്ക് വില കൂടി, ഇന്നത്തെ നിരക്കുകൾ അറിയാം
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് സ്വർണവിലയിൽ ശ്രദ്ധേയമായ മുന്നേറ്റമുണ്ടായത്. തുടർച്ചയായ വിലയിടിവിന് പിന്നാലെ ഇന്നലെ വൈകുന്നേരം സ്വർണവില ഗ്രാമിന് ₹14,770ലും പവന് ₹1,18,160ലുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിപണിയിൽ വീണ്ടും വലിയ തിരിച്ചടി നേരിട്ടത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയിൽ ഇന്ന് വലിയ വിലക്കുറവ്. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് ₹265 കുറഞ്ഞതോടെ ഒരു ഗ്രാമിന് ₹14,505 ആയി. പവന് ₹2,120യുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില ₹1,16,040 ആയി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് സ്വർണവിലയിൽ ശ്രദ്ധേയമായ മുന്നേറ്റമുണ്ടായത്. തുടർച്ചയായ വിലയിടിവിന് പിന്നാലെ ഇന്നലെ വൈകുന്നേരം സ്വർണവില ഗ്രാമിന് ₹14,770ലും പവന് ₹1,18,160ലുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിപണിയിൽ വീണ്ടും വലിയ തിരിച്ചടി നേരിട്ടത്.
ഇന്നത്തെ ഇടിവോടെ ആഭരണങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവർക്ക് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ സ്വർണം സ്വന്തമാക്കാൻ അവസരം ലഭിക്കും. എന്നാൽ ആഭരണങ്ങളുടെ അന്തിമ വിലയിൽ പണിക്കൂലി, ജിഎസ്ടി, മറ്റ് ചാർജുകൾ എന്നിവ കൂടി വരുന്നതിനാൽ വിപണി വിലയ്ക്ക് തുല്യമായിരിക്കില്ല ഉപഭോക്താവ് നൽകേണ്ട തുക.
അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ₹260 ആണ് നിലവിലെ വില. 10 ഗ്രാം വെള്ളിയുടെ വില ₹2,600 ആയി.
അടുത്ത ദിവസങ്ങളിൽ സ്വർണവിലയിൽ വീണ്ടും മാറ്റമുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവർ വിപണി നിരക്ക് നിരീക്ഷിച്ച ശേഷം തീരുമാനം എടുക്കുന്നതാണ് ഉചിതം.
Comments ()