ഓഗസ്റ്റിൽ ബിഗ് ടിക്കറ്റിന്റെ പുതിയ ഓഫറുകൾ; 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസും ആഴ്ചതോറും ക്യാഷ് സമ്മാനങ്ങളും

സെപ്റ്റംബർ 3-ന് നടക്കുന്ന ലൈവ് ഡ്രോയിലെ പ്രധാന സമ്മാനമായി 15 മില്യൺ ദിർഹം വിജയിക്കാം. ഇതിന് പുറമെ അഞ്ച് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതം ക്യാഷ് സമ്മാനവും ലഭിക്കും.

ഓഗസ്റ്റിൽ ബിഗ് ടിക്കറ്റിന്റെ പുതിയ ഓഫറുകൾ; 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസും ആഴ്ചതോറും ക്യാഷ് സമ്മാനങ്ങളും

അബുദാബി: സമ്മർ അവധിക്കാലം പ്രമാണിച്ച് ഓഗസ്റ്റിലേക്ക് പുതിയ സമ്മാന പദ്ധതികളുമായി ബിഗ് ടിക്കറ്റ്. വൻ ക്യാഷ് പ്രൈസുകൾ, പ്രതിവാര ഇ-ഡ്രോകൾ, ലക്ഷ്വറി കാർ സമ്മാനങ്ങൾ, 'ദി ബിഗ് സ്പിൻ' അവസരം എന്നിവ ഉൾപ്പെടുന്ന പ്രമോഷനുകളാണ് ഈ മാസം പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബർ 3-ന് നടക്കുന്ന ലൈവ് ഡ്രോയിലെ പ്രധാന സമ്മാനമായി 15 മില്യൺ ദിർഹം വിജയിക്കാം. ഇതിന് പുറമെ അഞ്ച് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതം ക്യാഷ് സമ്മാനവും ലഭിക്കും.

ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന പ്രതിവാര ഇ-ഡ്രോകളിലൂടെ ഓരോ ആഴ്ചയും നാല് വിജയികൾക്ക് 25,000 ദിർഹം വീതം സമ്മാനമായി നൽകും. കൂടാതെ, ലൈവ് ഡ്രോയിൽ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് 'ദി ബിഗ് സ്പിൻ' മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ഒക്ടോബർ 3-ന് നടക്കുന്ന ഈ സ്പിന്നിലൂടെ ഒരാൾക്ക് പരമാവധി 1 മില്യൺ ദിർഹം വരെ സ്വന്തമാക്കാനാകും.

ഡ്രീം കാർ ഡ്രോയിലും ആകർഷക സമ്മാനങ്ങളുണ്ട്. സെപ്റ്റംബർ 3-ന് ലാൻഡ് റോവർ ഡിഫൻഡറും ഒക്ടോബർ 3-ന് നിസ്സാൻ പട്രോളും വിജയികൾക്ക് സമ്മാനമായി നൽകും. പുതിയ പ്രമോഷനിലൂടെ കൂടുതൽ വിജയികൾക്ക് ഭാഗ്യം പരീക്ഷിക്കാനുള്ള അവസരമാണ് ബിഗ് ടിക്കറ്റ് ഒരുക്കിയിരിക്കുന്നത്.