നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു; യുവതി മരിച്ചു, ഭര്‍ത്താവിന് പരിക്ക്
തലയുടെ പിൻഭാഗത്തേറ്റ ഗുരുതര പരുക്കിനെ തുടർന്ന് ഷിനിയെ ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ച് ചികിത്സ ആരംഭിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാകുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
കൊച്ചിയിൽ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുക്കാട്ടുപടി പൂക്കോട്ടുമോളം പുത്തൻപുരയ്ക്കൽ റെജിമോന്റെ ഭാര്യ ഷിനി (46) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.55ഓടെയായിരുന്നു അപകടം. ഭർത്താവ് ഓടിച്ചിരുന്ന ബൈക്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ നായ ചാടുകയായിരുന്നു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. അപകടത്തിൽ ഷിനി റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റു.
തലയുടെ പിൻഭാഗത്തേറ്റ ഗുരുതര പരുക്കിനെ തുടർന്ന് ഷിനിയെ ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ച് ചികിത്സ ആരംഭിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാകുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
മകൻ കാർത്തിക്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ആലുവ എടത്തല ശ്മശാനത്തിൽ സംസ്കരിക്കും.
Comments ()