കേരളത്തിന്റെ 29ാമത് ഗവർണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട്ടിലേക്ക് സ്ഥലംമാറി പോയതിനെ തുടർന്നാണ് സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥുർ കേരളത്തിലെത്തിയത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരായി. ഇതിനു മുന്നോടിയായി, തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ടിൽ എത്തിയ ഗവർണർക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം നൽകിയിരുന്നു.
മന്ത്രിമാർ, ചീഫ് സെക്രട്ടറി, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നായിരുന്നു ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
Comments ()