'വെള്ളം നിഷേധിച്ചാൽ ഏത് തലത്തിലും തിരിച്ചടിക്കും' ; ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി മുഴക്കി ബിലാവൽ ഭൂട്ടോ
ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ.
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ. പാകിസ്ഥാന്റെ ജലാവകാശങ്ങള്‍ക്ക് എതിരായ ഏത് ശ്രമവും രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതാണെന്നും ഇത് കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
ഇതൊരു പരിസ്ഥിതി പ്രശ്‌നമോ നയതന്ത്ര വിഷയം മാത്രമോ അല്ലെന്നും പാകിസ്ഥാന്റെ സുരക്ഷയുമായും നിലനില്‍പ്പുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണെന്നും ബിലാവല്‍ ഭൂട്ടോ വാദിച്ചു. ജലകരാര്‍ ലംഘിക്കപ്പെടുന്നത് രാജ്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമായി കാണേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments ()