'നടപ്പിലാക്കാന്‍ കഴിയാത്ത വ്യാജ വാഗ്ദാനങ്ങള്‍, വെറും അതിമോഹ പ്രഖ്യാപനങ്ങള്‍', യുഡിഎഫ് ബജറ്റിനെതിരെ ബിജെപി
കൃത്യമായ ദിശാബോധമോ ധനസമാഹരണ മാര്‍ഗ്ഗങ്ങളോ ഉള്‍ക്കൊള്ളുന്ന വ്യക്തമായ ഒരു പ്രവര്‍ത്തനരേഖയുമില്ലാത്ത വെറും അതിമോഹ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലേതെന്ന് ബിജെപി കുറ്റപ്പെടുത്തി
തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ ബിജെപി. കൃത്യമായ ദിശാബോധമോ ധനസമാഹരണ മാര്‍ഗ്ഗങ്ങളോ ഉള്‍ക്കൊള്ളുന്ന വ്യക്തമായ ഒരു പ്രവര്‍ത്തനരേഖയുമില്ലാത്ത വെറും അതിമോഹ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലേതെന്ന് ബിജെപി കുറ്റപ്പെടുത്തി.
നടപ്പിലാക്കാന്‍ കഴിയാത്ത വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ബജറ്റെന്നും ബിജെപി എംഎല്‍എമാര്‍ ആരോപിച്ചു. പുതിയ പദ്ധതികള്‍ക്കായി എങ്ങനെ പണം കണ്ടെത്തുമെന്ന് ബജറ്റില്‍ ഒരിടത്തും വ്യക്തമാക്കുന്നില്ലെന്നും ബിജെപി പറയുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അഞ്ച് 'ഇന്ദിര ഗ്യാരണ്ടി' വാഗ്ദാനങ്ങളില്‍ മൂന്നെണ്ണം പോലും ബജറ്റില്‍ അര്‍ത്ഥവത്തായ രീതിയില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു പ്രതികരണം.
Comments ()