അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ ചാടി യൂത്ത് കോൺഗ്രസ്; കൊല്ലത്ത് കരിങ്കൊടി പ്രതിഷേധം

വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കി. യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ ചാടി യൂത്ത് കോൺഗ്രസ്; കൊല്ലത്ത് കരിങ്കൊടി പ്രതിഷേധം

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ എത്തിയ അമിത് ഷാ വാഹനത്തിൽ യാത്ര തുടരുന്നതിനിടെയാണ് പ്രതിഷേധം നടന്നത്.

വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കി. യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സംഭവത്തിന് പിന്നാലെ പ്രതിഷേധക്കാരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ പൊലീസ് ഇടപെടുകയായിരുന്നു.

കുണ്ടരയിൽ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ കൊല്ലത്തെത്തിയത്. പരിപാടിക്ക് ശേഷം ഹെലികോപ്റ്ററിൽ അമൃതപുരിയിലേക്ക് പോകും. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിശ്വസേവന ദിന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.