മംഗളൂരുവിൽ പുഴുവരിച്ച മുട്ട വിതരണം ചെയ്തു: ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി

മംഗളൂരുവിലെ ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.

മംഗളൂരുവിൽ പുഴുവരിച്ച മുട്ട വിതരണം ചെയ്തു: ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി

മംഗളൂരുവിലെ ബ്ലിങ്കിറ്റ് സംഭരണ കേന്ദ്രവും ബെംഗളൂരുവിലെ പ്രമുഖ ക്ലബ്ബ് അടുക്കളകളും ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. ഉപഭോക്താവിന് ഓൺലൈൻ വഴി വിതരണം ചെയ്ത കോഴിമുട്ടയിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്നുള്ള പരാതിയിലാണ് ബ്ലിങ്കിറ്റിന്റെ സംഭരണ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. തുടർന്ന് ബെംഗളൂരു നഗരത്തിലെ പ്രമുഖ ക്ലബ്ബുകളിൽ നടത്തിയ പരിശോധനയിൽ അടുക്കളകളിൽ പാറ്റകളും മാലിന്യങ്ങളും കണ്ടെത്തിയതിനെ തുടർന്ന് അവയും അടച്ചുപൂട്ടി.

ഡോളേഴ്സ് കോളനിയിലെ ഒരു ക്ലബ്ബിന്റെ അടുക്കളയിൽ കാർ ഷെഡിനുള്ളിലാണ് ദിവസവും പതിനായിരത്തോളം സമൂസകൾ നിർമ്മിച്ചിരുന്നതെന്ന് കണ്ടെത്തി. ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ ഉപയോഗിച്ച് അതീവ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെ പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും തൊഴിലാളികൾ താമസിക്കുന്നതും ഒരേ ഇടത്താണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടിയെടുത്തത്.