ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി

'പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു' എന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പ്

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മുതിർന്ന മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. ഒക്ടോബർ 30-നായിരുന്നു ഇവരുടെ വിവാഹം. ഇൻസ്റ്റഗ്രാമിൽ നിധി റസ്ദാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഒമർ അബ്ദുള്ള തന്നെയാണ് 'പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു' എന്ന കുറിപ്പോടെ വിവാഹവാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

1994-ലായിരുന്നു ഒമർ അബ്ദുള്ളയുടെ ആദ്യ ഭാര്യ പായലുമായുള്ള വിവാഹം. ദീർഘകാലത്തെ വേർപിരിയലിനും നിയമനടപടികൾക്കും ഒടുവിൽ, പായൽ അബ്ദുള്ളയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നതിന് 2026 ജൂലൈയിൽ സുപ്രീംകോടതി നടപടികൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് ശേഷമാണ് ഒമർ അബ്ദുള്ളയുടെ പുതിയ ജീവിതത്തിന് തുടക്കമാകുന്നത്.