കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിക്കു നേരെ ക്രൂര ആക്രമണം: കൈകൾക്ക് വെട്ടേറ്റു

ആക്രമണത്തിൽ ഇവരുടെ രണ്ടു കൈകൾക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്.

കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിക്കു നേരെ ക്രൂര ആക്രമണം: കൈകൾക്ക് വെട്ടേറ്റു

തിരുവനന്തപുരം: കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. കടയ്ക്കാവൂർ സ്വദേശിനി വിജിക്ക് (38) നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഇവരുടെ രണ്ടു കൈകൾക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്.

പരിക്കേറ്റ വിജിയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് വിജിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.