കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും; അനുകൂല നിലപാട് ഹൈക്കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ്

താഴമണ്‍ തന്ത്രി കുടുംബത്തിന് ശബരിമലയുമായുള്ള പരമ്പരാഗത അവകാശം നിലനിര്‍ത്തണമെന്ന നിലപാടിലാണ് ബോര്‍ഡ്.

കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും; അനുകൂല നിലപാട് ഹൈക്കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ പുതിയ തന്ത്രിയായി നിയമിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. മകനെ തന്ത്രിയാക്കണമെന്ന കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. താഴമണ്‍ തന്ത്രി കുടുംബത്തിന് ശബരിമലയുമായുള്ള പരമ്പരാഗത അവകാശം നിലനിര്‍ത്തണമെന്ന നിലപാടിലാണ് ബോര്‍ഡ്.

ബ്രഹ്‌മദത്തന്‍ തന്ത്രി സ്ഥാനത്തേക്ക് യോഗ്യനാണെന്നും അദ്ദേഹത്തെ നിയമിക്കുന്നതില്‍ ബോര്‍ഡിന് യാതൊരു എതിര്‍പ്പുമില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ വ്യക്തമാക്കി. വിഷയം നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍, ബോര്‍ഡിന്റെ അനുകൂല നിലപാട് ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കും. കോടതിയുടെ അന്തിമ അനുമതിയോടെ മാത്രമായിരിക്കും ഈ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകുക.