കുവൈത്തിൽ കേടായ വാഹനങ്ങൾ റോഡിൽ ഉപേക്ഷിച്ചാൽ നടപടി; ജാഗ്രതാ നിർദേശവുമായി ട്രാഫിക് വിഭാഗം
കുവൈത്തിൽ റോഡിൽ തകരാറിലായ വാഹനം ഉപേക്ഷിച്ചാൽ പിടിച്ചെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്ത് സിറ്റി: തകരാറിലായ വാഹനങ്ങള്‍ റോഡില്‍ ദീര്‍ഘനേരം ഉപേക്ഷിച്ചിട്ടാല്‍ വാഹനം പിടിച്ചെടുക്കുമെന്നും ഉടമയ്‌ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും കുവൈത്ത് ട്രാഫിക് അവബോധ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല ബു ഹസ്സന്‍ മുന്നറിയിപ്പ് നല്‍കി. 'ഗുഡ് മോര്‍ണിംഗ് കുവൈത്ത്' പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വേനല്‍ച്ചൂടില്‍ വാഹനം കേടായാല്‍ ഉടന്‍ റോഡിന്റെ വലതുവശത്തേക്ക് മാറ്റി ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും മുന്നറിയിപ്പ് ത്രികോണം സ്ഥാപിക്കുകയും വേണം. തുടര്‍ന്ന് എത്രയും വേഗം വാഹനം ടോ ചെയ്ത് മാറ്റേണ്ടതാണ്. അവധിക്ക് കരമാര്‍ഗം യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ പുറപ്പെടുന്നതിന് മുമ്പ് ടയര്‍, ബ്രേക്ക്, എന്‍ജിന്‍ ഓയില്‍, കൂളന്റ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി എന്നിവ പരിശോധിച്ചു ഉറപ്പുവരുത്തണം.
Comments ()