ദേശീയപാതയിലെ അപകടം കവർന്നത് രണ്ട് ജീവനുകൾ; മരിച്ചത് സഹോദരങ്ങൾ

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ദേശീയപാതയിലെ അപകടം കവർന്നത് രണ്ട് ജീവനുകൾ; മരിച്ചത് സഹോദരങ്ങൾ

മലപ്പുറം: തൃശ്ശൂർ–കോഴിക്കോട് ദേശീയപാതയിൽ വികെ പടിക്ക് സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങൾ മരിച്ചു. കോട്ടക്കൽ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടിൽ പി.കെ. ജിസ്മിന സുലൈമാൻ (23), സഹോദരൻ പി.കെ. ജിബിൻ സുലൈമാൻ (19) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഅദിൻ പബ്ലിക് സ്‌കൂളിൽ പ്രീകെജി അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ജിസ്മിന. ജിബിൻ രാമപുരം ജെംസ് കോളജിലെ ഒന്നാം വർഷ ബി.സി.എ വിദ്യാർഥിയായിരുന്നു. സഹോദരങ്ങളുടെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.