വ്യാജ ഇമെയിൽ കെണിയിൽ ലുലു ഗ്രൂപ്പ്; 1.64 കോടി തട്ടിയെടുത്തതായി പരാതി

ലുലു ഗ്രൂപ്പുമായി ദീർഘകാലമായി വ്യാപാര ഇടപാടുകൾ നടത്തുന്ന ഇറ്റലിയിലെ 'IE Park S.R.L' എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യമുള്ള വിലാസങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്

വ്യാജ ഇമെയിൽ കെണിയിൽ ലുലു ഗ്രൂപ്പ്; 1.64 കോടി  തട്ടിയെടുത്തതായി പരാതി

കൊച്ചി: ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ സന്ദേശങ്ങൾ അയച്ച് ലുലു ഗ്രൂപ്പിൽ നിന്ന് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലുലു ഗ്രൂപ്പുമായി ദീർഘകാലമായി വ്യാപാര ഇടപാടുകൾ നടത്തുന്ന ഇറ്റലിയിലെ 'IE Park S.R.L' എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യമുള്ള വിലാസങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. യഥാർഥ കമ്പനിയുമായി ആശയവിനിമയം നടത്തുകയാണെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയതെന്നാണ് പ്രാഥമിക വിവരം.

സെപ്റ്റംബർ 2 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നൽകാനുണ്ടായിരുന്ന തുകയാണ് തട്ടിപ്പുകാർ കൈക്കലാക്കിയതെന്നാണ് റിപ്പോർട്ട്. വ്യാജ ഇമെയിലുകൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും പണം കൈമാറിയ വഴികൾ പരിശോധിക്കാനും പൊലീസ് അന്വേഷണം തുടരുകയാണ്.