സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; സർവീസുകൾ പൂർണ്ണമായി നിർത്തിവെക്കും
ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനാലാണ് സമര പ്രഖ്യാപനമെന്ന് ബസ് ഉടമകള്‍
തിരുവനന്തപുരം: KSRTC-യുടെ പ്രിയദർശിനി സർവീസ് മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ ഭീമമായ നഷ്ടത്തിന് സർക്കാർ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നവംബർ 3 മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തിവെക്കുന്നു. പാലക്കാട് ചേർന്ന സംയുക്ത സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് പണിമുടക്ക് പ്രഖ്യാപിക്കാൻ തീരുമാനമായത്.
പ്രശ്നപരിഹാരത്തിനായി ഒക്ടോബർ 10-ന് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയിരുന്നെങ്കിലും അനുകൂലമായ തീരുമാനങ്ങൾ ഒന്നുംതന്നെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. സെപ്റ്റംബർ 2-ന് സർക്കാർ നിയോഗിച്ച പ്രത്യേക കമ്മീഷൻ സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കുന്നതിനായി ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളിലൊന്നും നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ബസ് ഉടമകൾ കുറ്റപ്പെടുത്തി. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ സമരം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചതാണെന്നും എന്നാൽ സർക്കാർ സഹായിക്കാൻ തയ്യാറാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Comments ()