കാറും ബൈക്കും കൂട്ടിയിടിച്ചു; കൂടരഞ്ഞിയിൽ യുവാവിന് ദാരുണാന്ത്യം
ഇന്ന് പുലർച്ചെ 5.45 ഓടെയാണ് താഴെ കൂടരഞ്ഞിയിൽ അപകടം സംഭവിച്ചത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിർദിശയിൽ എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു
കോഴിക്കോട്: കൂടരഞ്ഞിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പൂവാറംതോട് സ്വദേശി അഭിജിത്താണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 5.45 ഓടെയാണ് താഴെ കൂടരഞ്ഞിയിൽ അപകടം സംഭവിച്ചത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിർദിശയിൽ എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
പൂവാറംതോട്ടിൽ നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മുക്കം ഭാഗത്ത് നിന്ന് കൂടരഞ്ഞിയിലേക്ക് വരികയായിരുന്ന ആൾട്ടോ കാറിന്റെ മുൻഭാഗത്താണ് ബൈക്ക് ഇടിച്ചത്.
അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()