ഒമാനിൽ കാർ അപകടം; മലയാളി യുവതി മരിച്ചു, ഭർത്താവും സുഹൃത്തും ആശുപത്രിയിൽ

കണ്ണൂർ താഴെചൊവ്വ സ്വദേശിനിയായ ഫാത്തിമത്ത് ഷാന (24) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഷാനിദിനും സുഹൃത്തായ മുഹമ്മദ് അനസിനും പരിക്കേറ്റു. ഇരുവരെയും സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്

ഒമാനിൽ കാർ അപകടം; മലയാളി യുവതി മരിച്ചു, ഭർത്താവും സുഹൃത്തും ആശുപത്രിയിൽ

ഒമാനിലെ സലാല–ഹൈമ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണൂർ താഴെചൊവ്വ സ്വദേശിനിയായ ഫാത്തിമത്ത് ഷാന (24) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഷാനിദിനും സുഹൃത്തായ മുഹമ്മദ് അനസിനും പരിക്കേറ്റു. ഇരുവരെയും സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.

ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഹൈമയിൽ ജോലി പൂർത്തിയാക്കി മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞതായാണ് പ്രാഥമിക വിവരം. മസ്‌കത്തിലെ സീബിലുള്ള ഒരു സ്വകാര്യ ഗ്രാഫിക്‌സ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്.

അടുത്തിടെയാണ് സന്ദർശക വിസയിൽ ഫാത്തിമത്ത് ഷാന ഒമാനിലെത്തിയത്. മരണാനന്തര നടപടികൾ പുരോഗമിക്കുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടക്കുകയാണെന്നും സലാല കെ.എം.സി.സി കെയർ വിങ് പ്രവർത്തകർ അറിയിച്ചു.