ആൻജിയോപ്ലാസ്റ്റി പരാമർശം തെറ്റിദ്ധാരണ സൃഷ്ടിക്കും; മുഖ്യമന്ത്രിയെ തിരുത്തി ഡോ. ജോ ജോസഫ്
ഹൃദയാഘാതം സംഭവിച്ച രോഗിക്ക് അടിയന്തരമായി പ്രൈമറി ആൻജിയോപ്ലാസ്റ്റി നിർദേശിക്കപ്പെട്ടാൽ ചികിത്സ വൈകിക്കുന്ന തരത്തിൽ സംശയം ഉണ്ടാകരുതെന്നാണ് ഡോ. ജോ ജോസഫ് വ്യക്തമാക്കുന്നത്
കൊച്ചി: ആവശ്യമില്ലാത്ത രോഗികൾക്കും ആൻജിയോപ്ലാസ്റ്റി നടത്തുന്നു എന്ന പൊതുധാരണ ഉണ്ടാകുന്നത് ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്. ആൻജിയോപ്ലാസ്റ്റി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടറുടെ പ്രതികരണം.
ഹൃദയാഘാതം സംഭവിച്ച രോഗിക്ക് അടിയന്തരമായി പ്രൈമറി ആൻജിയോപ്ലാസ്റ്റി നിർദേശിക്കപ്പെട്ടാൽ ചികിത്സ വൈകിക്കുന്ന തരത്തിൽ സംശയം ഉണ്ടാകരുതെന്നാണ് ഡോ. ജോ ജോസഫ് വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ഗുരുതരമായ ഹൃദയാഘാത സാഹചര്യങ്ങളിൽ രക്തധമനിയിലെ തടസം വേഗത്തിൽ നീക്കി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പുനഃസ്ഥാപിക്കേണ്ടത് നിർണായകമാണ്. ചികിത്സ വൈകുന്ന ഓരോ നിമിഷവും ഹൃദയപേശിക്ക് കൂടുതൽ ക്ഷതമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം സാഹചര്യങ്ങളിൽ സമയബന്ധിതമായ ഇടപെടൽ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, എല്ലാ ഹൃദ്രോഗികൾക്കും ആൻജിയോപ്ലാസ്റ്റി ആവശ്യമായ ചികിത്സയല്ലെന്നും ഡോക്ടർ വ്യക്തമാക്കി. സ്ഥിരതയുള്ള കൊറോണറി ആർട്ടറി രോഗമുള്ള ചിലരിൽ മരുന്ന് ചികിത്സ, ആവശ്യമായ പരിശോധനകൾ, മറ്റ് വിലയിരുത്തലുകൾ, രണ്ടാമത്തെ ഡോക്ടറുടെ അഭിപ്രായം എന്നിവ പരിഗണിച്ച ശേഷമായിരിക്കും ചികിത്സാ തീരുമാനം എടുക്കുക. അതിനാൽ രോഗിയുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച് കൃത്യമായ ക്ലിനിക്കൽ വിലയിരുത്തൽ നടത്തുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ആൻജിയോപ്ലാസ്റ്റി ആവശ്യമില്ലാത്തവർക്കും ചികിത്സ നടത്തുന്നുവെന്ന തരത്തിലുള്ള പൊതുവായ സന്ദേശം രോഗികളിൽ ചികിത്സയെക്കുറിച്ച് സംശയം വളർത്തുമെന്ന് ഡോ. ജോ ജോസഫ് അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് അടിയന്തര ചികിത്സ ആവശ്യമായ ഹൃദയാഘാത രോഗികൾ ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ആവശ്യമായ വ്യക്തത വരുത്തണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
ഡോക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
ഒരു ഹൃദ്രോഗ വിദഗ്ധന് എന്ന നിലയില് ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയില് കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് ആന്ജിയോപ്ലാസ്റ്റിയെയും അതില് ഉപയോഗിക്കുന്ന കൊറോണറി സ്റ്റെന്റുകളെയും കുറിച്ച് നടത്തിയ ചില പരാമര്ശങ്ങള് പൊതുജനങ്ങളില് തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയുള്ളതിനാല്, ചില വസ്തുതകള് വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്.
ആദ്യമായി, കൊറോണറി സ്റ്റെന്റുകളുടെ വിലയെക്കുറിച്ചുള്ള പരാമര്ശം. ഇന്ത്യയില് കൊറോണറി സ്റ്റെന്റുകളുടെ ceiling price ആശുപത്രികളോ ഡോക്ടര്മാരോ തീരുമാനിക്കുന്നതല്ല. കേന്ദ്ര സര്ക്കാരിന് കീഴിലുള്ള നാഷണല് ഫാര്മസ്യൂട്ടിക്കല് പ്രൈസിങ് അതോറിറ്റി-എന്പിപിഎ ആണ് വില നിശ്ചയിക്കുന്നത്. 2026 ഏപ്രില് 1 മുതല് Drug-Eluting സ്റ്റെന്റുകളുടെ ceiling price 39,186.03 ആണ്. അതുകൊണ്ട് ഒരു സ്റ്റെന്റിന്റെ വില 1.20 ലക്ഷം എന്ന തരത്തിലുള്ള പ്രസ്താവന നിലവിലുള്ള ഔദ്യോഗിക വിലയുമായി പൊരുത്തപ്പെടുന്നില്ല.
രണ്ടാമത്തെയും അതിലേറെ പ്രധാനപ്പെട്ടതുമായ വിഷയം, ആന്ജിയോപ്ലാസ്റ്റി ആവശ്യമില്ലാത്ത രോഗികള്ക്കും അത് വ്യാപകമായി നിര്ബന്ധിച്ച് ചെയ്യിക്കുന്നു എന്ന ധാരണ സൃഷ്ടിക്കുന്ന പരാമര്ശമാണ്. ആന്ജിയോപ്ലാസ്റ്റി എല്ലാ രോഗികള്ക്കും ആവശ്യമുള്ള ചികിത്സയല്ല. അതുപോലെ എല്ലാ ആന്ജിയോപ്ലാസ്റ്റികളും ഒരേ ക്ലിനിക്കല് സാഹചര്യത്തില് ചെയ്യുന്നവയുമല്ല. സ്റ്റേബില് കൊറോണറി ആര്ട്ടെറി ഡിസീസ് ഉള്ള ചില രോഗികളില് മരുന്ന് ചികിത്സ, കൂടുതല് പരിശോധന, ഫിസിയോളജി അസസ്സ്മെന്റ്, സെക്കന്ഡ് ഒപ്പീനിയന് എന്നിവയ്ക്കുള്ള സമയം ഉണ്ടായേക്കാം. അവിടെ വ്യക്തമായ ക്ലിനിക്കല് ജഡ്ജ്മെന്റ് ആവശ്യമാണ്. എന്നാല് acute myocardial infarction, പ്രത്യേകിച്ച് STEMI പോലുള്ള സാഹചര്യങ്ങളില് സ്ഥിതി പൂര്ണ്ണമായും വ്യത്യസ്തമാണ്. അടഞ്ഞ കൊറോണറി രക്തധമനി എത്രയും വേഗം തുറന്ന് രക്തപ്രവാഹം പുനഃസ്ഥാപിക്കുകയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം.
അതുകൊണ്ടാണ് 'Time is Muscle' എന്ന് പറയുന്നത്. ചികിത്സ വൈകുന്ന ഓരോ നിമിഷവും കൂടുതല് ഹൃദയപേശി നഷ്ടപ്പെടാന് ഇടയാക്കാം. കേരളത്തില് നിലവില് തന്നെ ഹാര്ട്ട് അറ്റാക്കിന് ശേഷം രോഗികള് ആശുപത്രിയിലെത്തുന്നതില് ഗണ്യമായ താമസം ഉണ്ടെന്ന് പഠനങ്ങള് കാണിച്ചിട്ടുണ്ട്. ACS QUIK പഠനത്തില് symptom onset മുതല് ഹോസ്പിറ്റല് പ്രസന്റേഷന് വരെ മീഡിയന് സമയം പുരുഷന്മാരില് 238 മിനിറ്റും സ്ത്രീകളില് 300 മിനിറ്റുമായിരുന്നു. സ്ത്രീകള്ക്ക് primary PCI ലഭിക്കുന്നതും താരതമ്യേന കുറവായിരുന്നു. ഈ സാഹചര്യത്തില് ആന്ജിയോപ്ലാസ്റ്റി ആവശ്യമില്ലാതെയും ചെയ്യപ്പെടുന്നു' എന്നൊരു പൊതുവായ സന്ദേശം രോഗികളുടെ മനസ്സില് സംശയം സൃഷ്ടിച്ചാല് അതിന് അപകടകരമായ പ്രത്യാഘാതം ഉണ്ടാകാം.
ഹൃദയാഘാതം സംഭവിച്ച ഒരാള് അടിയന്തര പ്രൈമറി ആന്ജിയോപ്ലാസ്റ്റി നിര്ദേശിക്കപ്പെട്ടതും 'ഇത് ശരിക്കും ആവശ്യമാണോ?' എന്ന് സംശയിച്ച് ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. അതേസമയം മറ്റൊരു കാര്യവും വ്യക്തമായി പറയണം. ഒരു കാര്ഡിയോളജിന്റോ ആശുപത്രിയോ മെഡിക്കല് എത്തിക്സിന് വിരുദ്ധമായി അനാവശ്യമായ പ്രൊസീജ്യര് നടത്തുന്നു എന്ന വ്യക്തമായ പരാതി ഉണ്ടെങ്കില്, അത് അന്വേഷിക്കണം. ഓഡിറ്റ് നടത്തണം. തെളിവുണ്ടെങ്കില് ശക്തമായ നടപടി എടുക്കണം. അതില് കാര്ഡിയോളജി സമൂഹത്തിനും എതിര്പ്പുണ്ടാകേണ്ട കാര്യമില്ല. പക്ഷേ ചിലരുടെ തെറ്റായ പ്രവര്ത്തനമോ അത് സംബന്ധിച്ച ആരോപണങ്ങളോ മുഴുവന് കാര്ഡിയോളജി സമൂഹത്തെയും സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലുള്ള പൊതുവായ പ്രസ്താവനകള്ക്ക് ഇടയാക്കുമ്പോള് അത് വലിയൊരു അപകടം സൃഷ്ടിക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം തകരാന് ഇടയാക്കുന്നു.
കേരളത്തിന്റെ ആരോഗ്യനിലവാരം ഉയര്ത്തുന്നതില് കാര്ഡിയാക് കെയര് വലിയ പങ്കുവഹിച്ചിട്ടുണ്ട്. Emergency cardiology, coronary care units, cath labs, primary angioplasty , cardiac surgery, heart failure care എന്നിവ അനവധി ജീവനുകള് രക്ഷിച്ചിട്ടുണ്ട്. അതിന് പിന്നില് സര്ക്കാര് സംവിധാനങ്ങളോടൊപ്പം പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്ത്തിക്കുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവര്ത്തകരുടെ അധ്വാനമുണ്ട്. അനാവശ്യ ആന്ജിയോപ്ലാസ്റ്റി ഉണ്ടെങ്കില് അത് തടയണം. ആവശ്യമായ ആന്ജിയോപ്ലാസ്റ്റി വൈകാതെയും ഉറപ്പാക്കണം. ഈ രണ്ട് ലക്ഷ്യങ്ങളും ഒരേസമയം സംരക്ഷിക്കുകയാണ് ഉത്തരവാദിത്തമുള്ള പൊതുജനാരോഗ്യ സമീപനം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങളില് തെറ്റിദ്ധാരണയും, പ്രത്യേകിച്ച് മരൗലേ വലമൃ േമേേമരസ ചികിത്സയെക്കുറിച്ച് അനാവശ്യ ഭയവും സൃഷ്ടിക്കാനിടയുള്ള ഭാഗങ്ങളില് വ്യക്തത വരുത്തുകയോ തിരുത്തുകയോ ചെയ്യണമെന്ന് വിനീതമായി അഭ്യര്ത്ഥിക്കുന്നു.
Comments ()