ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വ്യോമാക്രമണം, ഇന്ത്യൻ നാവികന് ദാരുണാന്ത്യം
3 പേരെ രക്ഷിച്ച് ഒമാൻ കോസ്റ്റ് ഗാർഡ്
മസ്കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ചിരുന്ന കാർഗോ കപ്പലിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. 'എം.എസ്.വി അൽ ജുസുഫി' എന്ന കപ്പലിന് നേരെയാണ് തിരിച്ചറിയാത്ത മേഖലയിൽ നിന്ന് ആക്രമണമുണ്ടായത്. ഗുജറാത്ത് സ്വദേശിയായ ഗൻഡാർ നഹിം അജിജ് എന്ന നാവികനാണ് പരിക്കുകളേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.
14 ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച കപ്പലിലെ ബാക്കി 13 പേരെയും ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. അമേരിക്ക-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹൂത്തികൾ സൗദി അറേബ്യയ്ക്കെതിരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും, ഇന്ത്യൻ പതാകയുള്ള കാർഗോ കപ്പലുകൾക്ക് നേരെയുള്ള അക്രമങ്ങൾ താരതമ്യേന കുറവായിരുന്നു. എന്നാൽ, ഫെബ്രുവരി മുതൽ അമേരിക്ക-ഇസ്രായേൽ യുദ്ധ അന്തരീക്ഷത്തിൽ 22 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഇതിൽ 14 പേർ നാവികരാണെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Comments ()