യുവതിക്ക് നേരെ അതിക്രമം; കത്തിമുനയിൽ നിർത്തി കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതി നാട്ടുകാരുടെ പിടിയിൽ
അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
ബെംഗളൂരു: ഇന്ദിരാനഗറിലെ കടയിൽ അതിക്രമിച്ചുകയറി യുവതിയെ കത്തിമുനയിൽ നിർത്തി കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ. ഇടപാടുകാരനെന്ന വ്യാജേന കടയിലെത്തിയ പ്രതി, കടയിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ആക്രമണത്തിനിടെ യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിക്കുകയും കാലുകൾ തുണികൊണ്ട് ബന്ധിക്കുകയും ചെയ്തു. എന്നാൽ, കടയുടമ സിസിടിവി വഴി തത്സമയം ഈ ദൃശ്യങ്ങൾ കാണാനിടയായതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഉടമ ഉടൻ തന്നെ തൊട്ടടുത്ത കടയിലുള്ളയാളെ വിവരം അറിയിക്കുകയും, അദ്ദേഹം സ്ഥലത്തെത്തി യുവതിയെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതോടെ പരിഭ്രാന്തനായ അക്രമി, യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പുറത്തിറങ്ങുകയും ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിൽ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. നാട്ടുകാരുടെ മർദ്ദനത്തിന് ഇരയായ പ്രതിയെ പിന്നീട് പൊലീസിന് കൈമാറി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭാഗ്യവശ് യുവതിക്ക് മറ്റ് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
Comments ()