ട്രെയിനിൽ മദ്യപിച്ചെത്തി വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; നാല് സൈനികർ കണ്ണൂരിൽ കസ്റ്റഡിയിൽ
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
കണ്ണൂർ: രാജധാനി എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയോട് മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയ നാല് സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശികളായ മിഥുൻ, പ്രതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സൈനിക സംഘം മദ്യലഹരിയിൽ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടി വിവരം ഉടൻതന്നെ ടി.ടി.ഇയെ (TTE) അറിയിച്ചു. ടി.ടി.ഇ വിവരം കൈമാറിയതിനെ തുടർന്ന് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചു
Comments ()