സുരക്ഷ ശക്തമാക്കാന്‍ കുവൈത്ത്; സിസിടിവി നിയമം കര്‍ശനമാക്കി ആഭ്യന്തര മന്ത്രാലയം
രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ വാണിജ്യ-താമസ സമുച്ചയങ്ങളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ വാണിജ്യ-താമസ സമുച്ചയങ്ങളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ആരാധനാലയങ്ങള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, വ്യവസായ മേഖലകള്‍, ഗോഡൗണുകള്‍ തുടങ്ങിയ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചിരിക്കണം.
ക്യാമറകളിലെ ദൃശ്യങ്ങള്‍ യാതൊരുവിധ മാറ്റങ്ങളും വരുത്താതെ കുറഞ്ഞത് 120 ദിവസത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കണമെന്ന് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ക്യാമറകളുടെ കൃത്യമായ അറ്റകുറ്റപ്പണികളും സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റുകളും ഉറപ്പാക്കണം. ഈ പുതിയ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് 25580888 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെടാവുന്നതാണ്.
Comments ()