പ്രവാസികൾക്ക് മുന്നറിയിപ്പ്: എബോള ഭീതിയിൽ രാജ്യം; യാത്രാ മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്രം
ഇതിനായി 'എയര്‍ സുവിധ 2.0' പോര്‍ട്ടല്‍ രാജ്യം വീണ്ടും സജ്ജമാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. വിമാനത്തില്‍ കയറുന്നതിന് മുന്‍പായി യാത്രക്കാര്‍ ഓണ്‍ലൈന്‍ ആരോഗ്യ പ്രഖ്യാപന ഫോം നിര്‍ബന്ധമായും പൂരിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി 'എയര്‍ സുവിധ 2.0' പോര്‍ട്ടല്‍ രാജ്യം വീണ്ടും സജ്ജമാക്കിയിട്ടുണ്ട്.
എബോള വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. ഇന്ത്യയില്‍ എത്തുന്ന എല്ലാ വിദേശ യാത്രക്കാരും തങ്ങളുടെ വിമാന യാത്രയ്ക്ക് മുന്‍പായി എയര്‍ സുവിധ പോര്‍ട്ടല്‍ വഴി ഡിജിറ്റല്‍ ഹെല്‍ത്ത് ഫോം സമര്‍പ്പിക്കണമെന്ന് മന്ത്രാലയം നിര്‍ബന്ധമാക്കി.
കോവിഡ് കാലത്തിന് ശേഷം നിര്‍ത്തലാക്കിയ പോര്‍ട്ടലാണ് ഇപ്പോള്‍ കൂടുതല്‍ മാറ്റങ്ങളോടെ 'എയര്‍ സുവിധ 2.0' എന്ന പേരില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി പടരുന്ന എബോള വൈറസ് രോഗബാധയെ ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് നേരിട്ടുള്ള പ്രതികരണമായാണ് ഇന്ത്യയുടെ ഈ അടിയന്തര നീക്കം.
Comments ()