മോദിയുടെ വിദേശ യാത്രകൾക്ക് 74.58 കോടി; ചെലവ് കണക്ക് പുറത്തുവിട്ട് കേന്ദ്രം

ഇക്കാലയളവിലെ യാത്രകളിൽ ഏറ്റവും കൂടുതൽ ചെലവ് വന്നത് നോർവേ സന്ദർശനത്തിനാണ്. ഈ സന്ദർശനത്തിനായി മാത്രം 17.46 കോടി രൂപ ചെലവായതായി മന്ത്രാലയം വ്യക്തമാക്കി.

മോദിയുടെ വിദേശ യാത്രകൾക്ക് 74.58 കോടി; ചെലവ് കണക്ക് പുറത്തുവിട്ട് കേന്ദ്രം

ദില്ലി: 2026-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി ഇതുവരെ 74.58 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള വിദേശ യാത്രകളുടെ ചെലവ് സംബന്ധിച്ച വിവരങ്ങളാണ് വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ അവതരിപ്പിച്ചത്.

ഇക്കാലയളവിലെ യാത്രകളിൽ ഏറ്റവും കൂടുതൽ ചെലവ് വന്നത് നോർവേ സന്ദർശനത്തിനാണ്. ഈ സന്ദർശനത്തിനായി മാത്രം 17.46 കോടി രൂപ ചെലവായതായി മന്ത്രാലയം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ വിശദമായ കണക്കുകൾ നൽകിയത്.