പൂജാസാമഗ്രികൾക്ക് സമീപം കത്തിക്കരിഞ്ഞ മൃതദേഹം; കിളികൊല്ലൂരിൽ ദുരൂഹ മരണം

പറമ്പിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പൂജാസാമഗ്രികൾക്ക് സമീപം കത്തിക്കരിഞ്ഞ മൃതദേഹം; കിളികൊല്ലൂരിൽ ദുരൂഹ മരണം

കൊല്ലം: കിളികൊല്ലൂരിൽ ആളൊഴിഞ്ഞ പറമ്പിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.

പറമ്പിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അതേസമയം, സംഭവസ്ഥലത്തിന്റെ ഉടമയായ ഹരിയെ രാവിലെ മുതൽ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പൂജാസാമഗ്രികൾ വിൽക്കുന്ന ഹരിയുടെ കടയും ഇന്ന് തുറന്നിരുന്നില്ല. അതിനാൽ മരിച്ചത് ഹരിയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.

സംഭവസ്ഥലത്ത് പൂജയ്ക്ക് ഉപയോഗിച്ചതായി കരുതുന്ന സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൂജ നടത്തിയ ശേഷം ഹരി സ്വയം ജീവനൊടുക്കിയതാകാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കുന്നതിനും സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.