'കേരളം കാലങ്ങളായി കാത്തിരിക്കുന്ന പദ്ധതി', തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

'കേരളം കാലങ്ങളായി കാത്തിരിക്കുന്ന പദ്ധതി', തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. കേരളം കാലങ്ങളായി കാത്തിരിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് ലെറ്റ് മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി വിഡി സതീശന്‍ പുതുക്കിയ ബജറ്റില്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് (DRP) തയ്യാറാക്കി വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് പദ്ധതിയുടെ സാധ്യതാ പഠനത്തിനുള്ള കാര്യങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.