മണിക്കൂറിന് 50 രൂപ; കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച കുട്ടികളെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ

ബീഹാര്‍ സ്വദേശിയായ ഡബ്ലു നാട്ട്, സുനില്‍ മോണ്ടല്‍ എന്നിവരാണ് അറസ്റ്റിലായത്.

മണിക്കൂറിന് 50 രൂപ; കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച  കുട്ടികളെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ

കൊച്ചി: ബീഹാറില്‍ നിന്നും കൊച്ചിയിലേക്ക് ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളെ കൊണ്ടുവന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശിയായ ഡബ്ലു നാട്ട്, സുനില്‍ മോണ്ടല്‍ എന്നിവരാണ് അറസ്റ്റിലായത്.

മണിക്കൂറില്‍ 50 രൂപ കൂലി വാഗ്ദാനം ചെയ്ത് പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിച്ചതായിരുന്നു കുട്ടികളെ. അതേസമയം, കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.