സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ; സെപ്റ്റംബർ 1ന് മുമ്പ് ക്ലാസുകൾ പുനരാരംഭിക്കും
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് ഓഗസ്റ്റ് 20ന് അവസാനിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14 മുതലാണ് ആരംഭിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഈ വർഷത്തെ ഓണാവധി ഓഗസ്റ്റ് 22 മുതൽ ആരംഭിക്കും. സർക്കാർ പ്രഖ്യാപിച്ച അവധി പ്രകാരം ഓഗസ്റ്റ് 30 വരെ വിദ്യാലയങ്ങൾക്ക് അവധിയായിരിക്കും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് ഓഗസ്റ്റ് 20ന് അവസാനിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14 മുതലാണ് ആരംഭിക്കുന്നത്.
പരീക്ഷകൾ പൂർത്തിയായതിന് പിന്നാലെ ഓഗസ്റ്റ് 21ന് സ്കൂളുകൾ പ്രവർത്തിക്കും. തുടർന്ന് ഓണാവധിക്കായി വിദ്യാലയങ്ങൾ അടയ്ക്കും. അവധി അവസാനിച്ചതിന് ശേഷം ഓഗസ്റ്റ് 31ന് ക്ലാസുകൾ വീണ്ടും ആരംഭിക്കും.
സാധാരണയായി ലഭിക്കുന്നതിനെ അപേക്ഷിച്ച് ഇത്തവണത്തെ ഓണാവധി ഒരു ദിവസം കുറവായിരിക്കും. 10 ദിവസത്തിന് പകരം ഒൻപത് ദിവസമാണ് സർക്കാർ അവധി അനുവദിച്ചിരിക്കുന്നത്.
Comments ()