സിജെപി സമരം കനക്കുന്നു; നീറ്റ് വിഷയത്തിൽ പാർലമെന്റ് വീണ്ടും പ്രക്ഷുബ്ധമാകാൻ സാധ്യത

സമരം അവസാനിപ്പിക്കുന്നതിനായി പ്രക്ഷോഭ പ്രതിനിധികളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചതായാണ് സൂചന. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജന്തർ മന്തറിനും സമീപ പ്രദേശങ്ങൾക്കും ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

സിജെപി സമരം കനക്കുന്നു; നീറ്റ് വിഷയത്തിൽ പാർലമെന്റ് വീണ്ടും പ്രക്ഷുബ്ധമാകാൻ സാധ്യത

ന്യൂഡല്‍ഹി:നീറ്റ് ഉൾപ്പെടെ വിവിധ ദേശീയ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നയിക്കുന്ന പ്രക്ഷോഭം ഡൽഹിയിൽ കൂടുതൽ ശക്തമാകുന്നു. ജന്തർ മന്തറിൽ തുടരുന്ന സമരത്തിന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും യുവജനങ്ങളും പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സമരം അവസാനിപ്പിക്കുന്നതിനായി പ്രക്ഷോഭ പ്രതിനിധികളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചതായാണ് സൂചന. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജന്തർ മന്തറിനും സമീപ പ്രദേശങ്ങൾക്കും ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പൊലീസ് വിന്യസിച്ചതോടെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങളും തുടരുകയാണ്.

കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

അതേസമയം, വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടും. ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതേ തുടർന്നും പാർലമെന്റിന്റെ ഇന്നത്തെ നടപടികൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.